മൂന്ന് ഭീകരവാദികള്‍ നുഴഞ്ഞുകയറി; ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍

വീഡിയോ ഗ്രാബ് ഇമേജ്‌
വീഡിയോ ഗ്രാബ് ഇമേജ്‌

കുപ്‌വാര: ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നില്‍. മൂന്ന് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഭീകരവാദികളും സുരക്ഷാ സേനയും തമ്മില്‍ രൂക്ഷമായ വെടിവെപ്പ് നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീര്‍ പോലീസ്, സി.ആര്‍.പി.എഫ്. എന്നിവരുടെ സംയുക്ത സംഘമാണ് ഭീകരവാദികളെ നേരിടുന്നത്.

ഭീകരവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്. ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം തിരിച്ചറിഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇവരെ സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. 

Content Highlights: Security forces engaged in a fierce gun battle with terrorists in Kupwara, Jammu & Kashmir.