ബംഗാളിൽ 27 ലക്ഷം വോട്ടർമാർ പുറത്തായതിനു കാരണം മമത -മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
കൊൽക്കത്തയിലെ ബിജെപി പാർട്ടി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പശ്ചിമ ബംഗാൾ നേതാവ് സുവേന്ദു അധികാരി സംസാരിക്കുന്നു | ANI
കൊൽക്കത്തയിലെ ബിജെപി പാർട്ടി ഓഫീസിൽ നടന്ന വാർത്താസമ്മേളനത്തിൽ പശ്ചിമ ബംഗാൾ നേതാവ് സുവേന്ദു അധികാരി സംസാരിക്കുന്നു | ANI

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ.)ത്തിലൂടെ 27 ലക്ഷത്തോളം വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കിയതിന്റെ പൂർണ ഉത്തരവാദിത്വം മുൻ മുഖ്യമന്ത്രി മമതാ ബാനർജിക്കാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. വോട്ടർമാരെ ഒഴിവാക്കിയതിൽ ബി.ജെ.പി.ക്കോ തിരഞ്ഞെടുപ്പ് കമ്മിഷനോ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

മമതാ ബാനർജി നൽകിയ ഹർജിയിൽ സുപ്രീംകോടതി നൽകിയ നിർദേശങ്ങളെത്തുടർന്ന് ജുഡീഷ്യൽ ഉദ്യോഗസ്ഥരാണ് വോട്ടർമാരെ ഒഴിവാക്കാൻ നടപടിയെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം അവർ മറ്റുള്ളവരെ പഴിക്കുന്നു. തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കാൻ മമത തയ്യാറാകുന്നില്ലെന്നും സുവേന്ദു അധികാരി കുറ്റപ്പെടുത്തി.

Content Highlights: Suvendu Adhikari holds Mamata Banerjee responsible for removing 2.7 million voters in West Bengal's voter list revision process.