കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയേക്കും

#ബി ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്
ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്

ന്യൂഡൽഹി: കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയേക്കും. ജസ്റ്റിസ് മുഷ്താഖിനെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തുന്ന കാര്യം സുപ്രീം കോടതി കോളേജിയം ചർച്ച ചെയ്തതായി സൂചന.

നിലവിൽ കേരള ഹൈകോടതിയിൽ നിന്നുള്ള ജഡ്ജിമാർ ആരും മറ്റ് സംസ്ഥാനത്തും ചീഫ് ജസ്റ്റിസുമാർ ആയിട്ടില്ല. ബംഗാൾ, ബിഹാർ, രാജസ്ഥാൻ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസ് നിയമനവും സുപ്രീം കോടതി കൊളീജയം ചർച്ച ചെയ്തയതായാണ് സൂചന.

Content Highlights: Kerala High Court Judge Muhammad Mustaq is reportedly being considered for the Chief Justice position at the Sikkim High Court. Supreme Court collegium discussed appointments.