പുതിയ KPCC അധ്യക്ഷന്‍ ഉടന്‍: പ്രകടനം മോശമായ ഡിസിസി അധ്യക്ഷന്മാര്‍ തെറിക്കും

ന്യൂഡല്‍ഹി: മാര്‍ച്ചോടെ കെ.പി.സി.സിക്ക് പുതിയ അധ്യക്ഷന്‍ വരുമെന്ന് സൂചന. കെ സുധാകരന്റെ പിന്‍ഗാമിയായി മുതിര്‍ന്ന നേതാക്കളായ അടൂര്‍ പ്രകാശോ ബെന്നി ബെഹനാനോ എത്തിയേക്കുമെന്നാണ് സൂചന. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തവരെന്ന് വിലയിരുത്തപ്പെടുന്ന ഡിസിസി അധ്യക്ഷന്മാര്‍ക്കും സ്ഥാനചലനം ഉണ്ടായേക്കും.
പത്തോളം ഡിസിസി അധ്യക്ഷന്മാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നില്ല എന്ന തരത്തിലുള്ള പരാമര്‍ശം തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് സൂചന. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ചില ഡിസിസി അധ്യക്ഷന്മാരെ എഐസിസി മാറ്റാനൊരുങ്ങുന്നത്.
ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം മാര്‍ച്ച് മാസത്തിനുമുമ്പ് ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. കെ. സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നേരത്തെതന്നെ തുടങ്ങിയിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടക്കം കണക്കിലെടുത്ത് തീരുമാനം നീട്ടിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തുമുമ്പ് അധ്യക്ഷനെ മാറ്റാനാണ് നീക്കം.
Content Highlights: KPCC to get a new president by March, replacing K Sudhakaran