തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുടെ ഭാര്യയും മകളും

വീഡിയോയിൽ നിന്നുള്ള ദൃശ്യം
വീഡിയോയിൽ നിന്നുള്ള ദൃശ്യം

മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനിടെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും. തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രമാണ് പിണറായി വിജയന്റെ ഭാര്യ കമലയും മകള്‍ വീണയും സന്ദര്‍ശനം നടത്തിയത്. ഒരു യൂട്യൂബ് വ്‌ളോഗറാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

പോലീസ് സംരക്ഷണത്തിലാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രത്തില്‍നിന്ന് ഇറങ്ങി വരുന്ന കമലയുടെയും വീണയുടെയും ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുള്ളത്. ഈ മാസം നാലിന് ചിത്രീകരിച്ച വീഡിയോയാണ് ഇത് എന്നാണ് യൂട്യൂബര്‍ അവകാശപ്പെടുന്നത്. 

പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം അദ്ദേഹത്തിന്റെ കുടുംബവും മധുരയില്‍ എത്തിയിരുന്നു. മധുരയില്‍നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താലാണ് തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രത്തില്‍ എത്താനാവുക. 

Content Highlights: kerala cm pinarayi vijayans wife and daughter visits thanjavur brihadeswara temple