പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറി; കഠുവയിൽ വനമേഖല വളഞ്ഞ് ഭീകരർക്കായി തിരച്ചിൽ

കഠുവ: ജമ്മു കശ്മീരിലെ കഠുവയിലുള്ള കാഹോഗ് ഗ്രാമത്തിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി. പാകിസ്താനിൽ നിന്ന് നുഴഞ്ഞുകയറിയ മൂന്ന് ലഷ്‌കർ ഇ തൊയ്ബ ഭീകരർ ഈ മേഖലയിലുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം നീങ്ങുന്നത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സുരക്ഷാ സേനയുടെ എസ്.ഒ.ജി (SOG) വിഭാഗം ഭീകരരെ ആദ്യമായി കണ്ടെത്തിയത്. സുരക്ഷാ സേനയെ കണ്ട ഭീകരർ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്തു. ഇതിനുശേഷം അർദ്ധരാത്രിയോടെ വീണ്ടും ഒരു ഏറ്റുമുട്ടൽ കൂടി നടന്നതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. ഏറ്റുമുട്ടലിന് ശേഷം ഭീകരർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.
സുരക്ഷാ വിന്യാസം വർദ്ധിപ്പിച്ചു ഭീകരരെ കണ്ടെത്താനായി സി.ആർ.പി.എഫ് ഉൾപ്പെടെയുള്ള കൂടുതൽ സേനാംഗങ്ങളെ ഇന്ന് രാവിലെ പ്രദേശത്ത് വിന്യസിച്ചു. നിലവിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ നടക്കുന്നില്ലെങ്കിലും, വനമേഖല പൂർണ്ണമായും വളഞ്ഞ് തിരച്ചിൽ തുടരുകയാണ്. ഭീകരർ ഒളിച്ചിരിക്കുന്ന വനമേഖലയിൽ സുരക്ഷാ വിന്യാസം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ഏതു നിമിഷവും വീണ്ടും ഏറ്റുമുട്ടലിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: Security forces intensify search in Kathua`s Kahlog village, Jammu & Kashmir, for three LeT terrorists who infiltrated from Pakistan. Intense operation underway.