ക്രിസ്മസ് അവധി; കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ബെംഗളൂരു: ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. 20 ബസുകളാണ് അധികമായി അനുവദിച്ചിട്ടുള്ളത്. ഡിസംബർ 20 മുതൽ 24വരെ ഈ ബസുകൾ സർവീസ് നടത്തും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കാണ് നിലവിൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉത്സവ സീസണുകളിൽ സ്വകാര്യബസുകളുടെ ഉയർന്ന ബസ് ടിക്കറ്റ് നിരക്കിനെ ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാൻ ഈ അധിക സർവീസുകൾക്ക് സാധിക്കും. ബുക്കിങ് കൂടുതലാണെങ്കിൽ കൂടുതൽ സർവീസുകൾ അനുവദിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.