ബിജെപി, ജെഡിഎസ് നേതാക്കൾ കോൺഗ്രസിൽ ചേരുന്നതിന് ചർച്ചനടത്തുന്നു- അവകാശവാദവുമായി ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിജെപിയുടെയും ജെഡിഎസിന്റെയും പല നേതാക്കന്മാരും കോൺഗ്രസിൽ ചേരാനുള്ള ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന അവകാശവാദവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബിജെപി മുൻ എംഎൽഎ എൻ.എൽ. നരേന്ദ്രബാബു കോൺഗ്രസിലേക്കെത്തിയതിന് പിന്നാലെയാണ് ശിവകുമാറിന്റെ അവകാശവാദം.
ബെംഗളൂരുവിലെ കെപിസിസി ഓഫീസിൽ നരേന്ദ്രബാബുവിനും അദ്ദേഹത്തിന്റെ അനുയായികൾക്കും അംഗത്വം നൽകുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. നിരവധി നേതാക്കന്മാർ ഞാനുമായും നമ്മുടെ പാർട്ടി നേതൃത്വവുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാം അവരെ ഒപ്പംചേർക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യും, ശിവകുമാർ പറഞ്ഞു.
രാജാജിനഗർ, മഹാലക്ഷ്മി ലേഔട്ട് എന്നീ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുള്ള എംഎൽഎയാണ് നരേന്ദ്രബാബു. പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചിട്ടും അംഗീകരിക്കാൻ മുതിർന്ന നേതാക്കൾ തയ്യാറായില്ലെന്ന് ആരോപിച്ചാണ് അദ്ദേഹം ബിജെപിയിൽനിന്ന് രാജിവെച്ചത്.
Content Highlights: Karnataka Chief Minister D.K. Shivakumar claims that several BJP and JD(S) leaders are in talks to join the Congress.