ഇന്ത്യന്‍ സന്ദര്‍ശനത്തിന് ഇവാങ്ക അണിഞ്ഞത് കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശനത്തിന് ധരിച്ച വസ്ത്രം

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ മകള്‍ ഇവാങ്ക ട്രംപിന്റെ വസ്ത്രധാരണമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. അതിനുകാരണവുമുണ്ട്. ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇവാങ്ക അണിഞ്ഞത് കഴിഞ്ഞ വര്‍ഷം അര്‍ജന്റീന സന്ദര്‍ശനത്തിന് ധരിച്ച അതേ വസ്ത്രമാണ്.
പ്രോന്‍സ ഷൗലര്‍ എന്ന ബ്രാന്‍ഡിന്റെ 1.7 ലക്ഷം രൂപയുടെ മിഡി ഫ്‌ലോറല്‍ പ്രിന്റ് ഡ്രസ് ആണ് സന്ദര്‍ശനത്തിനായി ഇവാങ്ക തിരഞ്ഞെടുത്തത്. ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ് സംരംഭക ആയിരുന്നിട്ട് കൂടി ഒരേ വസത്രം രണ്ടുതവണ അണിയാന്‍ തയ്യാറായ ഇവാങ്കയുടെ ലാളിത്യത്തെ പ്രശംസിക്കുകയാണ് ഫാഷന്‍ ലോകം.
ഒരേ വസ്ത്രം ആവര്‍ത്തിക്കുക വഴി, ശക്തമായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെന്റാണ് ഇവാങ്ക നല്‍കിയിരിക്കുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാന ചടങ്ങില്‍ ധരിച്ച അതേ വസ്ത്രം തന്നെയായിരിക്കും ഇനി വരുന്ന അവാര്‍ഡ് നിശകളിലും ധരിക്കുക എന്ന് ജോക്കര്‍ താരമായ വാക്വീന്‍ ഫീനിക്‌സും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഫീനിക്‌സിന്റെ പ്രഖ്യാപനത്തെകൈയടികളോടെയാണ് ഫാഷന്‍ ലോകം സ്വീകരിച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ ഒരിക്കല്‍ അണിഞ്ഞ വസ്ത്രം പിന്നീട് ഉപയോഗിക്കാറില്ല.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സന്ദര്‍ശനത്തിന്റെ രണ്ടാമത്തെ ദിവസം ഇവാങ്ക ഏതുവസ്ത്രമാണ് ധരിക്കുക എന്നാണ് ഫാഷന്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
Content Highlights: Ivanka Trump wore the same dress for India visit that she wore to Argentina in 2019
Content Highlights: