അവസാനയാത്രയ്ക്ക് മുമ്പ് അന്‍സി കുറിച്ചു... 'പോകാനുള്ള സമയമായി'

അന്‍സി കബീര്‍ | Photo: instagram.com|ansi_kabeer
അന്‍സി കബീര്‍ | Photo: instagram.com|ansi_kabeer

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. എറണാകുളം വൈറ്റിലയിലായിരുന്നു അപകടം.  ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. 

മരണത്തിലേക്കുള്ള അവസാന യാത്രക്ക് മുമ്പ് മുന്‍ മിസ് കേരള അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് ആരാധകരും സുഹൃത്തുക്കളും. 'പോകാനുള്ള സമയമായി' (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്. 

വിശ്വസിക്കാനാകുന്നില്ലെന്നും ഇത് ഒരുപാട് നേരത്തെയാണെന്നുമാണ് അന്‍സിയുടെ മരണത്തില്‍ ദുഃഖം പങ്കുവെച്ച പലരും അവരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. അന്‍സി ഇത് നേരത്തെ മുന്‍കൂട്ടി കണ്ടിരുന്നുവെന്നും ചിലര്‍ അവരുടെ പോസ്റ്റിന് താഴെ കുറിച്ചു. 

2019-ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ്. ഗൃഹലക്ഷ്മി ഫേയ്സ് ഓഫ് കേരള-2018 ഫൈനലിസ്റ്റും ആയിരുന്നു. അന്‍സിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്. 

A post shared by Ansi Kabeer (@ansi_kabeer)

Content Highlights: It’s time to go... Ansi kabeer's last post hours before she was killed in accident

Content Highlights: