CJP പ്രതിഷേധം; ജന്തർ മന്ദറിന് 4 km ചുറ്റളവിൽ ഇന്റർനെറ്റ് സസ്‌പെൻഡ് ചെയ്യും, കമ്പനികൾക്ക് നിർദേശം നൽകി പോലീസ്

#ന്യൂസ് ഡെസ്‌ക്
ജന്തർ മന്ദറിന് സമീപത്തെ സുരക്ഷാവിന്യാസം | Photo: PTI
ജന്തർ മന്ദറിന് സമീപത്തെ സുരക്ഷാവിന്യാസം | Photo: PTI

ന്യൂഡൽഹി: നാളെ(ശനിയാഴ്ച)നടക്കാനിരിക്കുന്ന സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നിർണായകനീക്കവുമായി ഡൽഹി പോലീസ്. പ്രതിഷേധവേദിയായ ജന്തർ മന്ദറിന് സമീപത്ത് ഇന്റർനെറ്റ് സേവനങ്ങൾ തത്കാലത്തേക്ക് നിർത്തിവെക്കാൻ മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തുമണി മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് സസ്‌പെൻഡ് ചെയ്യുന്നത്.

ജൻപഥ് -കർതവ്യപഥിൽനിന്ന് നാലുകിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാനാണ് ഡൽഹി പോലീസ് മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.

എസ്‌ഐആർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Content Highlights: Delhi Police orders 24-hour internet suspension near Jantar Mantar., Restriction applies within a 4-kilometer radius from Janpath-Kartavya Path., Protest organized by CJP demanding the resignation of Chief Election Commissioner Gyanesh Kumar over the SIR controversy.