'ലോക നേതാക്കൾ യോഗയെപ്പറ്റി ചോദിക്കുന്നു'; അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വംനൽകി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗദിനത്തിൽ ശ്രീനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ | Photo: PTI
പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്ട്ര യോഗദിനത്തിൽ ശ്രീനഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ | Photo: PTI

ശ്രീനഗര്‍: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ജമ്മു കശ്മീരിലെ ശ്രീനഗറില്‍ നേതൃത്വം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ ചെയ്യുന്നവരുടെയെണ്ണം ലോകമെമ്പാടും വന്‍തോതില്‍ വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗയിലൂട നേടിയടുത്ത ഊര്‍ജമാണ് ഇന്ന് ശ്രീനഗറില്‍ കാണാന്‍ കഴിയുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലോകത്ത് എവിടെയുമുള്ള യോഗ ചെയ്യുന്നവര്‍ക്കും ആശംസ നേരുന്നു. അന്താരാഷ്ട്ര യോഗ ദിനം ചരിത്രപരമായ പത്തുവര്‍ഷം പിന്നിടുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ അന്താരാഷ്ട്ര യോഗ ദിനം സംബന്ധിച്ച നിര്‍ദേശം 2014-ലാണ് ഞാന്‍ മുന്നോട്ടുവെക്കുന്നത്. 177 രാജ്യങ്ങളാണ് നിര്‍ദേശത്തെ പിന്തുണച്ചത്. അന്നുമുതല്‍ യോഗ ദിനത്തിന് വന്‍ പുന്തുണയാണ് ലഭിക്കുന്നത്. വിദേശ സന്ദര്‍ശനം നടത്തുന്ന അവസരങ്ങളില്‍ ലോക നേതാക്കള്‍ യോഗയെക്കുറിച്ച് തന്നോട് സംസാരിക്കാറുണ്ട്. യോഗ ജീവിതത്തിന്റെ ഭാഗമാക്കാന്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു- അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാരും പ്രമുഖ വ്യക്തികളും സൈനികരുമടക്കം നിരവധിപേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യോഗ ദിനാചരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights: International Yoga Day Live PM Modi to lead celebrations in Srinagar