അന്താരാഷ്ട്ര യോഗ ദിനം; കേരളമടക്കം രാജ്യത്തുടനീളം വിപുലമായ പരിപാടികളുമായി ഈശ ഫൗണ്ടേഷൻ

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സദ്‌ഗുരുവിന്റെ നേതൃത്വത്തിലുള്ള ഈശ ഫൗണ്ടേഷൻ രാജ്യവ്യാപകമായി വിപുലമായ യോഗ-ധ്യാന പരിപാടികൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളം ഏകദേശം 1000 സൗജന്യ സെഷനുകളാണ് നടക്കുന്നത്.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, പ്രതിരോധ സേന എന്നിവിടങ്ങളിൽനിന്നായി 50,000-ത്തിലധികം ആളുകൾ പരിപാടികളിൽ പങ്കാളികളാകും. കേരളത്തിൽ മാത്രം 107 കേന്ദ്രങ്ങളിലായി പ്രത്യേക യോഗ സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
യോഗാഭ്യാസം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി 'മിറാക്കിൾ ഓഫ് മൈൻഡ്' എന്ന സൗജന്യ ധ്യാന ആപ്പും ഈശ ഫൗണ്ടേഷൻ അവതരിപ്പിച്ചു. ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ഗൈഡഡ് മെഡിറ്റേഷൻ ഉൾപ്പെടുത്തിയിട്ടുള്ള ഈ ആപ്പ്, മുൻപരിചയമില്ലാത്തവർക്കും ധ്യാനം എളുപ്പത്തിൽ ശീലിക്കാൻ സഹായിക്കുന്നു. ലോകമെമ്പാടുമായി 35 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഈ ആപ്പ്, അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മലയാളം ഉൾപ്പെടെ ആറ് പുതിയ ഭാഷകളിൽ കൂടി ലഭ്യമാക്കിയിട്ടുണ്ട്.
Content Highlights: Isha Foundation organizing 1000+ free yoga sessions nationwide for International Yoga Day 2026., Over 50,000 participants including corporate, defense, and students., 107 dedicated yoga centers across Kerala., Launch of Miracle of Mind meditation app in Malayalam and other languages., 7-minute guided meditation designed for beginners.