പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ INS വിക്രാന്തിന്റെ പേരുതന്നെ ധാരാളം- മോദി

നരേന്ദ്ര മോദി | Photo: PTI
നരേന്ദ്ര മോദി | Photo: PTI

പനാജി: നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കവേ ഐഎന്‍എസ് വിക്രാന്തിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലായ വിക്രാന്തിന്റെ പേരുതന്നെ പാകിസ്താന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവ-കാര്‍വാര്‍ തീരത്ത് ഐഎന്‍എസ് വിക്രാന്തിലായിരുന്നു സൈന്യത്തിനൊപ്പം മോദിയുടെ ദീപാവലി ആഘോഷം.

കുറച്ചു മാസങ്ങള്‍ക്കുമുമ്പ്, വിക്രാന്ത് എന്ന പേര് പാകിസ്താനിലെമ്പാടും ഭയത്തിന്റെ അലകള്‍ സൃഷ്ടിച്ചത് നമ്മള്‍ കണ്ടു. അതാണ് അതിന്റെ ശക്തി- യുദ്ധം തുടങ്ങുന്നതിനുമുമ്പേ ശത്രുവിന്റെ ധൈര്യം തകര്‍ക്കാന്‍ ശേഷിയുള്ള ഒരു പേര്. അതാണ് ഐഎന്‍എസ് വിക്രാന്തിന്റെ ശക്തി. ഈ അവസരത്തില്‍, നമ്മുടെ സായുധസേനയെ ഞാന്‍ പ്രത്യേകം സല്യൂട്ട് ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ധീരരായ നാവികസേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഒരു വിസ്മയകരമായ ദിവസമാണ്. ഈ കാഴ്ച അവിസ്മരണീയമാണ്. ഇന്ന് ഒരു വശത്ത് സമുദ്രം. മറുവശത്ത് ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ ശക്തി, മോദി കൂട്ടിച്ചേർത്തു. 

മൂന്ന് സേനകളുടെയും അസാധാരണമായ ഏകോപനമാണ് ഓപ്പറേഷന്‍ സിന്ദൂറിന്റെ വേളയില്‍ പാകിസ്താനെ കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയതെന്നും മോദി പറഞ്ഞു.

Content Highlights: ins vikrant name is enough to give pakistan sleepless nights says narendra modi