ബെംഗളൂരുവിൽ റൺവേയിലേക്ക് നീങ്ങിയ വിമാനത്തിൽനിന്ന് പുക; യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി

#ന്യൂസ് ഡെസ്ക്
Photo: x.com/AviationAll_
Photo: x.com/AviationAll_

ബെംഗളൂരു: വിമാനത്തിൽ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് യാത്രക്കാരെ അടിയന്തരമായി തിരിച്ചിറക്കി. ബെംഗളൂരു കെംബഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെടാൻ റൺവേയിലേക്ക് നീങ്ങിയ ഇൻഡിഗോ 6 ഇ 6017 വിമാനത്തിൽനിന്നാണ് പുക ഉയർന്നത്.

ബന്ധപ്പെട്ടവരെ ഉടൻതന്നെ വിവരം അറിയിച്ചെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തിയതായും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു.

പുക ഉയരാൻ കാരണം എന്താണെന്ന് വ്യക്തമല്ല. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റിവിടുമെന്നും ആവശ്യമായ ഭക്ഷണവും മറ്റും യാത്രക്കാർക്ക് നൽകിയതായും കമ്പനി അറിയിച്ചു.

Content Highlights: Emergency evacuation of IndiGo flight 6E 6017 at Bengaluru Airport., Smoke detected while taxiing for departure to Chennai., All passengers reported safe by IndiGo authorities., Passengers provided with refreshments and alternative travel arrangements.