സൈന്യത്തിനായി ഒരു ലക്ഷം കോടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു; പ്രതിരോധ കൗണ്‍സില്‍ അനുമതിയായി

Photo: PTI
Photo: PTI

ന്യൂഡല്‍ഹി:  സൈന്യത്തിന് വേണ്ടി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതിയായി. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആയുധ ഇടപാടിന് അനുമതി നല്‍കിയത്.  കവചിത വാഹനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍, സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ എന്നിവയാണ് പ്രധാനമായും വാങ്ങുക. കര-നാവിക-വ്യോമ സേനകള്‍ക്ക് വേണ്ടിയാണ് വമ്പന്‍ ആയുധ ഇടപാടിന് കളമൊരുങ്ങുന്നത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ആയുധം വാങ്ങാനുള്ള അനുമതി നല്‍കിയത്. ആകെ 10 നിര്‍ദേശങ്ങളാണ് സമിതിക്ക് മുമ്പാകെ വന്നത്. എല്ലാ നിര്‍ദ്ദേശങ്ങളും അംഗീകരിച്ചു. ആയുധസംഭരണം ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുഴിബോംബ്‌ സ്‌ഫോടനത്തെ പ്രതിരോധിക്കുന്ന വാഹനങ്ങളും, അന്തര്‍വാഹിനികളും വാങ്ങുന്നവയിലുള്‍പ്പെടുമെന്നാണ് വിവരം.

Content Highlights: Indian armed forces to receive new surface-to-air missiles, vehicles worth 1.3 lakh crore