ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര മന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണറും പങ്കെടുക്കും

ന്യൂഡൽഹി: ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനൽ സയീദ് അതാ ഹസ്‌നൈനും പങ്കെടുക്കും.
ജൂലായ് 4 മുതൽ ജൂലായ് 9 വരെയാണ് അനുശോചന ചടങ്ങുകൾ. അനുശോചന ചടങ്ങുകൾക്കായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക ക്ഷണിച്ചിരുന്നു. നയതന്ത്രപരമായി ഒട്ടേറെ വെല്ലുവിളികളുള്ള ചടങ്ങിൽ ഇന്ത്യയുടെ സാന്നിധ്യം എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു.
ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ടെഹ്റാനിൽ വ്യോമാക്രമണം ആരംഭിച്ച ആദ്യ ദിവസം തന്നെ 86 വയസ്സുള്ള ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടു. 36 വർഷമാണ് ഖമനേയി പരമോന്നത നേതാവായി ഇറാനെ നയിച്ചത്. വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങ്.
ഫെബ്രുവരിയിൽ അദ്ദേഹം കൊല്ലപ്പെട്ടതു മുതൽ സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച് ഊഹാപോഹങ്ങൾക്കിടയാക്കിയിരുന്നു. യുദ്ധത്തിന് പിന്നാലെ യുഎസുമായി ധാരണപാത്രം ഒപ്പുവെച്ചതിന് ശേഷമാണിപ്പോൾ ഖമനേയിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. 20 ദശലക്ഷത്തോളം ആളുകൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് വിവരം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടക്കമുള്ളവർ ചടങ്ങിനെത്തും.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉൾപ്പെടെയുള്ള പാകിസ്താൻ ഉദ്യോഗസ്ഥരും പങ്കെടുക്കാൻ സാധ്യതയുണ്ട്. ഈ കണക്കുകൾ പ്രകാരം ആളുകൾ എത്തുകയാണെങ്കിൽ, ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ ആയത്തുള്ള റൂഹുല്ല ഖൊമേനിയുടെ 1989-ലെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 10 ദശലക്ഷം ആളുകളെ ഇത് മറികടന്നേക്കാം.
Content Highlights: India sends Minister of State Pabitra Margherita and Governor Syed Ata Hasnain to attend the funeral., Ayatollah Ali Khamenei was killed in a February 2026 airstrike in Tehran., The funeral ceremonies are scheduled between July 4 and July 9, 2026., Expected attendance of 20 million people could set a new record for funeral gatherings.