ഇന്ത്യയുടേത് മോശം സമ്പദ്‌വ്യവസ്ഥ; സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും സര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കോവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പുതന്നെ താഴേക്കായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു. 219-20 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4.2 ആയി കുത്തനെ കുറഞ്ഞു.
അതേസമയം 2021 ല്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മെച്ചപ്പേട്ടേക്കുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ഉത്തജന പാക്കേജ് പരിമിതമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ താഴ്ന്ന വരുമാനക്കാരുടെ കൈയില്‍ പണം നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ട് അവരുടെ ഉപഭോഗം വര്‍ധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്വാശ്രയത്വം എന്ന വാക്ക് വളരെ കരുതലോടെ വേണം ഉപയോഗിക്കേണ്ടത്. ആവശ്യമുള്ളതെല്ലാം ആഭ്യന്തരമായി ഉത്പാദിപ്പിക്കുക എന്നത് തെറ്റായ ആശയമാണ്. നമ്മള്‍ മികച്ച് നില്‍ക്കുന്ന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്താണോ ആവശ്യം അത് മാത്രം ഇറക്കുമതി ചെയ്യണമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ വിപണി ആഗോളപരമായി കൂടുതല്‍ മത്സര ക്ഷമത കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: India among worst performing economies in world: Abhijit Banerjee
Content Highlights: