ചെന്നൈ ഐ.ഐ.ടി ഹോസ്റ്റലില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

ചെന്നൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) ഹോസ്റ്റലില്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മഹാരാഷ്ട്രയില്‍ നിന്നുള്ള രണ്ടാം വര്‍ഷ ബി.ടെക് കെമിക്കല്‍ എന്‍ജിനീയറിങ് വ്യാദ്യാര്‍ഥിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്ന് സ്ഥിരീകരിക്കുകയാണെങ്കില്‍, ചെന്നൈ ഐ.ഐ.ടിയില്‍ ഇത്തരത്തില്‍ ഈ വര്‍ഷമുണ്ടാവുന്ന നാലാമത്തെ മരണമാവും ഇത്. നേരത്തെ, ഈ മാസം പശ്ചിമബംഗാളില്‍ നിന്നുള്ള ഗവേഷണ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ ആന്ധ്രാ സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയും ഫെബ്രുവരിയില്‍ മഹാരാഷ്ട്ര സ്വദേശിയായ ഗവേഷണ വിദ്യാര്‍ഥിയും ജീവനൊടുക്കിയിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: IIT Madras Student Found Dead, Fourth Suspected Suicide This Year