തുണിസഞ്ചി വാങ്ങിയതിൽ ക്രമക്കേട്: ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിക്കെതിരേ കേസെടുക്കാൻ ഉത്തരവ്

#ന്യൂസ് ഡെസ്ക്
രോഹിണി സിന്ദൂരി | Photo: facebook.com/rohinisindhuriIAS
രോഹിണി സിന്ദൂരി | Photo: facebook.com/rohinisindhuriIAS

ബെംഗളൂരു: തുണിസഞ്ചി വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥ രോഹിണി സിന്ദൂരിയുടെപേരിൽ കേസെടുക്കാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. രോഹിണിക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ ലോകായുക്ത പോലീസിന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്.

മൈസൂരു ഡെപ്യൂട്ടി കമ്മിഷണറായിരുന്നപ്പോൾ തുണിസഞ്ചി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. വിപണിയിൽ 13 രൂപയ്ക്ക് സഞ്ചിയുള്ളപ്പോൾ 52 രൂപയ്ക്ക് സഞ്ചികൾ വാങ്ങിയെന്നാണ് ആരോപണം. ഇതിലൂടെ 5.88 കോടി രൂപ സർക്കാരിന് നഷ്ടം വരുത്തിയെന്നുമാണ് സാമൂഹികപ്രവർത്തകൻ രവിചന്ദ്രഗൗഡ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

പരിസ്ഥിതിസൗഹാർദ പ്രവർത്തനങ്ങളുടെ പേരിലായിരുന്നു തുണിസഞ്ചി പ്രചരിപ്പിക്കാൻ നടപടിയെടുത്തത്.

ഐ.പി.എസ്. ഉദ്യോഗസ്ഥ ഡി. രൂപയുമായുള്ള പോരിന്റെ പേരിൽ വിവാദങ്ങളിലായ ഉദ്യോഗസ്ഥയാണ് രോഹിണി സിന്ദൂരി. രണ്ടുപേർക്കുമെതിരേ അപകീർത്തിക്കേസുകൾ നിലവിലുണ്ട്.

Content Highlights: High Court directs state government to authorize Lokayukta police to register an FIR., Allegations involve purchasing cloth bags at inflated prices of 52 rupees instead of 13 rupees., Estimated financial loss to the government is 5.88 crore rupees., Legal proceedings follow a complaint filed by social activist Ravichandra Gowda.