മുസ്സൂറിയിലേക്ക് സഞ്ചാരികള്‍ ഒഴുകി, മാനദണ്ഡങ്ങള്‍ കാറ്റില്‍ പറന്നു

കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവര്‍ |ഫോട്ടോ:twitter.com|InfobugI
കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവര്‍ |ഫോട്ടോ:twitter.com|InfobugI
ഡെഹ്‌റാഡൂണ്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് പിന്നാലെ ഉത്തരാഖണ്ഡിലെ പ്രധാന അവധിക്കാല ടൂറിസ്റ്റ്‌ കേന്ദ്രമായ മുസ്സൂറി, നൈനിറ്റാള്‍ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്.
 
സമതലങ്ങളിലെ ചൂടിനെ മറികടക്കാന്‍ ആളുകള്‍ കുന്നുകളിലേക്ക് ഒഴുകയെത്തിയപ്പോള്‍ ഹോട്ടലുകള്‍ നിറഞ്ഞു. മുസ്സൂറിയിലേയും നൈനിറ്റാളിലേയും തെരുവുകളില്‍ വാഹനങ്ങളടെ നീണ്ട നിരയായി.
 
ഇതിനിടയില്‍ മസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ നൂറുകണക്കിന് സഞ്ചാരികള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. സാമൂഹികം അകലം പാലിക്കണമെന്ന നിര്‍ദേശം പോയിട്ട്‌ മാസ്‌ക് ധരിച്ച ഒരാളെ പോലും ആള്‍ക്കൂട്ടത്തില്‍ കണ്ടെത്തനായില്ല.
 
 
ഹിമാല്‍ചല്‍ പ്രദേശ് വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തരാഖണ്ഡും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയത്. കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന മുസ്സൂറിയിലേക്കാണ് സഞ്ചാരികളുടെ ഒഴുക്ക് ഏറ്റവും കൂടുതലുള്ളത്.
 
ജിമ്മുകളും കോച്ചിങ് സെന്ററുകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയതിനോടൊപ്പം ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കടകളും കമ്പോളങ്ങളും പ്രവര്‍ത്തിക്കാനും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 

Content Highlights: