കോവിഡ് ചികിത്സയില്‍ വീഴ്ചയെന്ന് ആരോപണം; ഡല്‍ഹി ആശുപത്രിയില്‍ മനുഷ്യാവകാശ കമ്മീഷന്റെ പരിശോധന

ന്യൂഡല്‍ഹി: കോവിഡ് 19 രോഗബാധ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കുന്നതായുള്ള ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ കോവിഡ് ആശുപത്രിയില്‍ പരിശോധന നടത്താന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ഡല്‍ഹി സര്‍ക്കാരിന്റെ കോവിഡ് ചികിത്സയ്ക്കായുള്ള ലോക് നായക് പ്രകാശ് ആസ്പത്രിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക സംഘം പരിശോധന നടത്തുന്നത്.
മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ്യോതിക കര്‍ലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുന്നത്. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ച സംഭവിക്കുന്നതായും രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ ചികിത്സ നിഷേധിക്കുന്നതായുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം നടത്തുന്നതെന്ന് മനുഷ്യാവകാശ സമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡല്‍ഹിയില്‍ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച് പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോടും ആരോഗ്യവകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Content Highlights: Human Rights Panel Visits Delhi Hospital For On-Spot COVID Facilities' Inspection
Content Highlights: