മന്ത്രിയുടെ മകൾ പാറ്റ സമരത്തിൽ പങ്കെടുത്തതിന് അച്ഛനെ ട്രോളേണ്ട; സംരക്ഷിച്ച് ഹിമന്ത ബിശ്വ ശർമ

#ന്യൂസ് ഡെസ്ക്
ബിമന്ദ ബിസ്വ ശര്‍മ | File Photo -  Sabu Scaria, Mathrubhumi
ബിമന്ദ ബിസ്വ ശര്‍മ | File Photo - Sabu Scaria, Mathrubhumi

ഗുവാഹാട്ടി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സി.ജെ.പി. നടത്തിയ പ്രതിഷേധത്തിൽ അസം മന്ത്രി കേശബ് മഹാന്തയുടെ മകൾ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുതിർന്നുകഴിഞ്ഞാൽ മക്കൾക്ക് സ്വന്തമായ കാഴ്ചപ്പാടുകളുണ്ടാവുമെന്നും മകൾ അച്ഛന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരണമെന്നില്ലാത്തതിനാൽ തന്റെ കാബിനറ്റംഗത്തെ സാമൂഹികമാധ്യമങ്ങളിൽ വ്യക്തിപരമായി ആക്ഷേപിക്കരുതെന്നും ഹിമന്ത പറഞ്ഞു.

‘‘നാളെ എന്റെ മകൾ അഭിഭാഷകയാകുമ്പോൾ എനിക്ക് ഇഷ്ടപ്പെടാത്ത ഒരാൾക്കുവേണ്ടി വാദിച്ചേക്കാം. പ്രതിഷേധത്തിൽ കേശബിന്റെ മകൾ ദിബിസ വിളിച്ച മുദ്രാവാക്യങ്ങളെ അനുകൂലിക്കില്ല. അടുത്തതവണ നേരിട്ടുകാണുമ്പോൾ ഇതേക്കുറിച്ച് സംസാരിക്കും’’ -ഹിമന്ത കൂട്ടിച്ചേർത്തു.

പരീക്ഷാക്രമക്കേടുകൾക്കുനേരേ ഗുവാഹാട്ടിയിൽ നടന്ന പ്രതിഷേധത്തിൽ പ്രധാന്റെ രാജിയാവശ്യപ്പെട്ട് ദിബിസ പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യമുയർത്തുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Content Highlights: CM Himanta Biswa Sarma clarifies stance on ministerial family members' political autonomy., Addressing social media backlash against Minister Keshab Mahanta., Protest context involves calls for Dharmendra Pradhan's resignation over exam irregularities., The CM emphasizes that children can hold different political views from their parents.