പ്രാണപ്രതിഷ്ഠ: ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍

പ്രാണ്‍പ്രതിഷ്ഠയ്ക്കു മുന്നോടിയായി ദീപാലംകൃതമായ അയോധ്യയിലെ ക്ഷേത്രം | Photo: ANI
പ്രാണ്‍പ്രതിഷ്ഠയ്ക്കു മുന്നോടിയായി ദീപാലംകൃതമായ അയോധ്യയിലെ ക്ഷേത്രം | Photo: ANI

ഷിംല: അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ച് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, പ്രതിഷ്ഠാചടങ്ങിന് പൊതു അവധി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. 

'വകുപ്പുകള്‍, ബോര്‍ഡുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ തുടങ്ങിയവയ്ക്കെല്ലാം നാളെ പൊതുഅവധി നല്‍കാനുള്ള അറിയിപ്പ് നല്‍കുകയാണ്. ദിവസവേതനക്കാരായ ജീവനക്കാര്‍ക്കും അവധി ബാധകമായിരിക്കും. തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

നേരത്തെ 13 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളും ജനുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗോവ, ചണ്ഡീഗഢ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ദിവസം മുഴുവനും ഗുജറാത്ത്, ഹരിയാണ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഒഡിഷ, അസം, ത്രിപുര, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഉച്ചവരെയുമാണ് അവധി.

Content Highlights: Pran Pratishtha Ceremony: Himachal Pradesh Govt Declares Public Holiday On January 22