ആകാശത്തുവെച്ച് ടോവിങ് റോപ്പ് പൊട്ടി, എയർലിഫ്റ്റിങ്ങിനിടെ ഹെലികോപ്റ്റർ താഴെവീണ് തകർന്നു| VIDEO

photo: PTI, ANI
photo: PTI, ANI

ദെഹ്റാദൂൺ: കേദാർനാഥിൽ തകരാറിലായ ഹെലികോപ്റ്റർ എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ താഴെ വീണ് തകർന്നു. കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകുന്നതിന് നേരത്തേ ഉപയോ​ഗിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. 

കേദാർനാഥ് ഹെലിപാഡിൽനിന്ന് ​ഗൗച്ചറിലേക്ക് മറ്റൊരു ഹെലികോപ്റ്റർ ഉപയോ​ഗിച്ച് പ്രത്യേക കയർകൊണ്ട് (ടോവിങ് റോപ്പ്) ബന്ധിപ്പിച്ചായിരുന്നു തകരാറിലായ കോപ്റ്റർ കൊണ്ടുപോയത്. എന്നാൽ ആകാശത്തുവച്ച് ഈ കയർ പൊട്ടിയതോടെ ഹെലികോപ്റ്റർ താഴേക്കുവീഴുകയായിരുന്നു.   

ലിഞ്ചോളിയിലെ മന്ദാകിനി നദിക്ക് സമീപമാണ് സ്വകാര്യ കമ്പനിയുടെ കോപ്റ്റർ തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ആർക്കും പരിക്കില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. 

Content Highlights: helicopter crashed during airlifting in Kedarnath