മാലദ്വീപിൽ ബോട്ടപകടം; റെയ്മണ്ട് ഗ്രൂപ്പ് എംഡിക്ക് പരിക്ക്, കാർ റാലി ചാമ്പ്യൻ ഹരിസിങ്ങിനെ കാണാനില്ല

ന്യൂഡൽഹി: മാലദ്വീപിലുണ്ടായ സ്പീഡ് ബോട്ട് അപകടത്തിൽ, ലോകപ്രശസ്ത ഇന്ത്യൻ കാർ റാലി ഡ്രൈവർ ഹരി സിങ്ങിനെ കാണാതായി. റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയക്ക് പരിക്കേറ്റു. മുംബൈയിലെ ആശുപത്രയിലെത്തിച്ച സിംഘാനിയ ചികിത്സയിലാണ്.
വിനോദസഞ്ചാരികളുമായി പോവുകയായിരുന്ന സ്പീഡ് ബോട്ട് വെള്ളിയാഴ്ച രാവിലെ മാലദ്വീപിലെ ഫെലിദൂ ദ്വീപിനു സമീപം അപകടത്തിൽപ്പെടുകയായിരുന്നു. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്.
ഗൗതം സിംഘാനിയയുടെ പരിക്ക് ഗുരുതരമല്ല. ചണ്ഡീഗഢുകാരനായ ഹരി സിങ് അഞ്ചുതവണ ദേശീയ റാലി ചാമ്പ്യനും ഏഷ്യൻ മേഖലാ ചാമ്പ്യനുമാണ്. അദ്ദേഹത്തിനുവേണ്ടി തിരച്ചിൽ തുടരുന്നു.
Content Highlights: Indian rally champion Hari Singh reported missing after a boat accident in Maldives., Raymond Group MD Gautam Singhania sustained injuries and is currently hospitalized., The incident occurred near Felidhoo island involving seven passengers., Search and rescue operations are currently underway for the missing driver.