ആക്രമണമുണ്ടായാല്‍ എന്തൊക്കെ ചെയ്യണം; സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ കേന്ദ്രനിര്‍ദ്ദേശം

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തിനിടെ സംസ്ഥാനങ്ങളോട് മോക്ഡ്രില്‍ നടത്താന്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മെയ് ഏഴിന് മോക്ഡ്രില്‍ നടത്താന്‍ നിരവധി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രില്‍ നടത്തണം. ആക്രമണമുണ്ടായാല്‍ സ്വയം പരിരക്ഷിക്കുന്നതിനേക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അടിയന്തര ബ്ലാക്ക്ഔട്ട് സംവിധാനങ്ങള്‍ ഒരുക്കല്‍, സുപ്രധാന പ്ലാന്റുകളും സ്ഥാപനങ്ങളും നേരത്തെ മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍, ഒഴിപ്പിക്കല്‍ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
Content Highlights: MHA has asked several states in India to conduct mock drills for items for effective civil defence