ചെറിയ തോതിലുള്ള സ്വര്‍ണക്കടത്ത് ഭീകരവാദ പ്രവര്‍ത്തനമായി കണക്കാക്കാനാകില്ല - രാജസ്ഥാന്‍ ഹൈക്കോടതി

പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

ജയ്പുര്‍: ചെറിയ തോതിലുള്ള സ്വർണ്ണക്കടത്ത് ഭീകരവാദപ്രവർത്തനമായി കണക്കാക്കാൻ സാധിക്കില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. യുഎപിഎ നിയമത്തിലെ ഷെഡ്യൂൾ രണ്ടിൽ കസ്റ്റംസ് ആക്ട് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ചെറിയ തോതിലുള്ള സ്വർണ്ണക്കടത്ത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തെ ബാധിക്കില്ലെന്നും ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് അനൂപ് കുമാർ ദാന്ദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

റിയാദിൽ നിന്ന് ജയ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട കേസ് പരിഗണക്കവേയായിരുന്നു രാജസ്ഥാൻ ഹൈക്കോടതിയുടെ നിരീക്ഷണം. 2020 ജൂലൈയിലായിരുന്നു സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് എൻഐഎ പത്തു പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

കേരളത്തിൽ ഏറെ വിവാദമായ സ്വർണ്ണക്കടത്ത് കേസിലെ കേരള ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കായിട്ടിയായിരുന്നു രാജസ്ഥാൻ ഹൈക്കോടതിയുടെ  വിധി. 
 


 

Content Highlights: Gold smuggling of low quantity cannot be treated as a terrorist act - rajasthan HC