മോദിയുടെ യുഎസ് സന്ദർശനം: യുദ്ധവിമാന എന്‍ജിനുകൾ ഇന്ത്യയിൽ നിര്‍മിക്കാൻ ജനറൽ ഇലക്ട്രോണിക്‌സുമായി കരാർ

ജി.ഇ. ചെയര്‍മാന്‍ എച്ച്. ലോറന്‍സ് കള്‍പ് ജൂനിയറുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച | ഫോട്ടോ: twitter.com/ddnewslive
ജി.ഇ. ചെയര്‍മാന്‍ എച്ച്. ലോറന്‍സ് കള്‍പ് ജൂനിയറുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച | ഫോട്ടോ: twitter.com/ddnewslive

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ യു.എസ്. സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യൻ വ്യോമസേനയ്ക്കായി യുദ്ധവിമാന എൻജിനുകൾ നിർമിക്കാൻ അമേിക്കൻ കമ്പനിയുമായി ധാരണ. യു.എസിലെ പ്രമുഖ വിമാന എന്‍ജിന്‍ നിര്‍മാതാക്കളായ ജനറല്‍ ഇലക്ട്രിക്(ജി.ഇ)എയ്‌റോസ്‌പേസും ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സുമായി ധാരണയിലെത്തിയതായി ജി.ഇ. എയ്‌റോസ്‌പേസ് വ്യക്തമാക്കി.

ജി.ഇയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ വിമാന എൻജിനുകൾ നിർമിക്കാനാണ് കരാർ. ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് ഊർജം പകരുന്നതാണ് ഇത്. ജി.ഇ. ചെയര്‍മാന്‍ എച്ച്. ലോറന്‍സ് കള്‍പ് ജൂനിയറുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയ്ക്ക്  ശേഷമായിരുന്നു ജി.ഇ. ഗ്രൂപ്പിന്റെ പ്രഖ്യാപനം.

പ്രധാനമന്ത്രിയുടെ യു.എസ്. സന്ദര്‍ശനത്തിലെ നാഴികല്ലായിരുന്നു കൂടിക്കാഴ്ചയെന്നും ഇന്ത്യയും യു.എസും തമ്മിലുള്ള പ്രതിരോധ സഹകരണം ബലപ്പെടുത്തുന്നതില്‍ കരാര്‍ സഹായകമാകുമെന്നും ജി.ഇ. എയ്‌റോസ്‌പേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ജി.ഇ. എയ്‌റോസ്‌പേസിന്റെ എഫ് 414 എന്‍ജിനുകളാണ് ഇന്ത്യയ്ക്കായി നിര്‍മിക്കുന്നത്.  ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തില്‍ പങ്ക് വഹിക്കുന്നതില്‍ അഭിമാനമുണ്ടെന്നും എഫ് 414 എഞ്ചിനുകള്‍ സമാനതകള്‍ അവകാശപ്പെടാനാകാത്താതെണെന്നും ഇരു രാജ്യങ്ങള്‍ക്കും മികച്ച സാമ്പത്തിക, ദേശീയ സുരക്ഷയുറപ്പാക്കുന്നതാണെന്നും ജി.ഇ. വൃത്തങ്ങള്‍ വ്യക്തമാക്കി

Content Highlights: ge aerospace signs deal with india to produce fighter jet engines for airforce amid modis us visit