കള്ളനോട്ട് ശൃംഖല, അൽഖ്വയ്ദയുടെ ആശയപ്രചാരണം, കുടുങ്ങാതിരിക്കാൻ ഓട്ടോഡിലീറ്റ് ആപ്പ്; 4 ഭീകരർ പിടിയിൽ

ഗാന്ധിനഗര്‍: അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള നാല് ഭീകരവാദികള്‍ അറസ്റ്റില്‍. കള്ളനോട്ട് ശൃംഖല നടത്തിയിരുന്ന ഇവര്‍, അല്‍ഖ്വയ്ദയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായും ഗുജറാത്ത് ആന്റി ടെററിസസ്റ്റ് സ്‌ക്വാഡ് (എടിഎസ്) അറിയിച്ചു. മുഹമ്മദ് ഫൈഖ്, മുഹമ്മദ് ഫര്‍ദീന്‍, സെഫുള്ള ഖുറേഷി, സീഷാന്‍ അലി എന്നിവരാണ് പിടിയിലായത്. ഇതില്‍ രണ്ടുപേരെ ഗുജറാത്തില്‍നിന്നും മറ്റു രണ്ടുപേരെ ഡല്‍ഹി, നോയ്ഡ എന്നിവിടങ്ങളഖില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്.
അല്‍ ഖ്വയ്ദയുടെ ആശയപ്രചാരണത്തിനായി ഇവര്‍ സാമൂഹികമാധ്യമങ്ങളും പലതരം ആപ്ലിക്കേഷനുകളും ഉപയോഗിച്ചിരുന്നതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശയവിനിമയത്തിന്റെ തെളിവുകള്‍ അവശേഷിക്കാതിരിക്കാന്‍ ഇവര്‍ ഓട്ടോ ഡിലീറ്റ് ആപ്ലിക്കേഷനുകളും ഉപയോഗിച്ചിരുന്നു.
ദീര്‍ഘകാലമായി ഇവര്‍ അല്‍ഖ്വയ്ദയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് വിവരം. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇവര്‍ അല്‍ഖ്വയ്ദയിലേക്ക് എത്തിപ്പെടുന്നത്. ഗുജറാത്തിൽ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ എടിഎസിന്റെ വലയിലായതെന്നാണ് എടിഎസ് പറയുന്നത്.
Content Highlights: four terrorists linked to al qaeda arrested