ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപായ് സോറന്‍ ബി.ജെ.പിയിൽ ചേർന്നു

റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ചംപായ് സോറന്‍ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ, ഝാര്‍ഖണ്ഡ് ബി.ജെ.പി അധ്യക്ഷൻ ബാബുലാൽ മരന്ദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചംപായ് സോറന്റെ ബി.ജെ.പി പ്രവേശം.
സർക്കാരിന്റെ പ്രവർത്തശൈലിയും നയങ്ങളുമാണ് പാർട്ടിവിടാൻ തന്നെ പ്രേരിപ്പിച്ചതെന്നാരോപിച്ച് ഈ മാസം 28-ന് ജെ.എം.എമ്മിൽനിന്ന് സോറന്‍ രാജിവെച്ചിരുന്നു. കഴിഞ്ഞമാസം ഹേമന്ത് സോറൻ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത അദ്ദേഹം, മന്ത്രിപദവും എം.എൽ.എ സ്ഥാനവും ഉൾപ്പെടെയാണ് രാജിവെച്ചത്.
VIDEO | "I was embarrassed, and that's why I had decided to retire (from politics). However, because of love and support of people of Jharkhand, I decided to not to retire from politics. I have seen the struggle during the 'Jharkhand andolan'... I thought that I will launch a new… pic.twitter.com/Vlt9H8VADP
— Press Trust of India (@PTI_News) August 30, 2024
VIDEO | Former Jharkhand CM and former JMM leader Champai Soren (@ChampaiSoren) joins BJP along with this supporters at an event in Ranchi. #ChampaiSoren pic.twitter.com/vdZmKwVm3g
— Press Trust of India (@PTI_News) August 30, 2024
അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ജയിലിലായ ആറുമാസം ഇടക്കാല മുഖ്യമന്ത്രിയായിരുന്നു ചംപായ് സോറന്‍. ഹേമന്ത് ജയിലില്‍നിന്ന് തിരിച്ചുവന്നതിനു പിന്നാലെ ചംപായ് സോറന് മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നിരുന്നു. എന്നാല്‍, മുതിര്‍ന്ന നേതാവായ ചംപായിയെ തിടുക്കപ്പെട്ട് നീക്കിയത് ജെ.എം.എമ്മിലെ ഒരു വിഭാഗത്തിനിടയില്‍ അതൃപ്തിക്ക് ഇടയാക്കി.
ഈ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഝര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. സംസ്ഥാന രൂപവത്കരണ സമരത്തിന്റെ നായകനായ ചംപായ് സോറന്‍ സംസ്ഥാനത്ത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവുകൂടിയാണ്.
കാവി പുതയ്ക്കുന്ന ഝാര്‍ഖണ്ഡ് 'കടുവ'; ചംപായിയുടെ ചാഞ്ചാട്ടത്തിൽ വിയര്‍ക്കുമോ സോറൻ സാമ്രാജ്യം?
2014-ല്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ അരങ്ങേറിയതിന് സമാനമായ രാഷ്ട്രീയനാടകങ്ങളാണ് ഝാര്‍ഖണ്ഡിലും വരാന്‍പോകുന്നത്. അന്ന് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ്‌കുമാര്‍ രാജിവെച്ച് ജിതന്‍ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയിരുന്നു.
എന്നാല്‍, നിതീഷ് അധികാരത്തില്‍ തിരിച്ചെത്താന്‍ ആഗ്രഹിച്ചപ്പോള്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ മാഞ്ചി തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതോടെ ജിതന്‍ റാം മാഞ്ചി ബിഹാര്‍ രാഷ്ട്രീയത്തില്‍ സ്വന്തം ഇടം സൃഷ്ടിച്ചു. ബി.ജെ.പി.ക്കൊപ്പം ചേര്‍ന്ന് ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായി.
Content Highlights: Former Jharkhand CM Champai Soren joins BJP