മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കോണ്‍ഗ്രസ് വക്താവുമായ സുഷ്മിത ദേവിന് കോവിഡ്

ഗുവാഹത്തി: മുൻ കോൺഗ്രസ് ലോക്സഭാ അംഗം സുഷ്മിത ദേവിന് കോവിഡ് 19 സ്ഥിരീകരിച്ചു. അഖിലേന്ത്യാ മഹിളാ കോൺഗ്രസ് അധ്യക്ഷയും പാർട്ടിയുടെ ദേശീയ വക്താവുമാണ് സുഷ്മിത.
ഇവരെ സിൽച്ചാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
'എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ലക്ഷണങ്ങളൊന്നുമില്ല.' 48-കാരിയായ സുഷ്മിത ട്വീറ്റ് ചെയ്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വന്ദ്രയും സുഷ്മിതയുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു.
അതേസമയം തടവിൽ കഴിയുന്ന കർഷക നേതാവ് അഖിൽ ഗോഗോയ്ക്ക് കോവിഡ് സ്ഥികീരിച്ചെന്ന വാർത്ത അസം സർക്കാർ നിരസിച്ചു. ആരോഗ്യവകുപ്പിൽ നിന്ന് അത്തരം റിപ്പോർട്ടുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്ന് ദശരഥ് ദാസ് (ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസൺസ്) അറിയിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് കർഷക് മുക്തി സംഗ്രാം സമിതിയുടെ സ്ഥാപകനായ ഗോഗോയി തടവ് അനുഭവിക്കുന്നത്. ഏഴുമാസമായി തടവിലാണ് അദ്ദേഹം.
14,032 കോവിഡ് കേസുകളാണ് അസമിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. 5,279 പേർ നിലവിൽ ചികിത്സയിലുണ്ട്. 24 പേർ മരിച്ചു.
Content Highlights:former Congress Lok Sabha member Sushmita Dev has tested positive for coronavirus
Content Highlights: