രാജസ്ഥാനിൽ തേജസ് യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ

ജയ്സാൽമീർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം പരിശീലന പറക്കലിനിടെ രാജസ്ഥാനില്‍ തകര്‍ന്നുവീണു. ജയ്സാല്‍മീറിലെ ഒരു കോളേജ് ഹോസ്റ്റല്‍ പരിസരത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതനാണ്.
ലക്ഷ്മി ചന്ദ് സന്‍വാള്‍ കോളനിയിലെ ഹോസ്റ്റലിന്റെ മൈതാനത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വിമാനം തകര്‍ന്നുവീണ് കത്തിയത്. വിമാനം അപകടത്തില്‍പ്പെടുന്നതിന് തൊട്ടുമുൻപ് പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് വിമാനത്തില്‍നിന്ന് ചാടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
23 വര്‍ഷമായി സൈന്യത്തിന്റെ ഭാഗമായ തേജസ് യുദ്ധവിമാനം ആദ്യമായാണ് തകര്‍ന്നുവീഴുന്നത്. ഹിന്ദുസ്ഥാന്‍ ഡവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്.
Content Highlights: first ever crash of tejas fighter jet in rajasthan