തലസ്ഥാന വീഥികളിലൂടെ ട്രാക്ടറോടിച്ച് അമ്മമാര്‍; കൈകളില്‍ കുഞ്ഞുങ്ങളും ദേശീയ പതാകയും

ന്യൂഡല്‍ഹി: പോലീസിന്റെ ബാരിക്കേഡിനെയും സകല പ്രതിസന്ധികളെയും മറികടന്ന് കര്‍ഷകരുടെ ട്രാക്ടറുകള്‍ തലസ്ഥാന വീഥികളിലൂടെ മാര്‍ച്ച് ചെയ്യുന്നു. 72ാമത് റിപ്പബ്ലിക്ക് ദിന പരേഡിന് സമാന്തരമായാണ് അമ്പരിക്കുന്ന ജന പങ്കാളിത്തത്തോടെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിയത്. പതിനായിരത്തിലേറെ കര്‍ഷകരാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്തത്.
കുഞ്ഞുങ്ങളെ കയ്യിലേന്തി സ്ത്രീകള്‍ പോലും തലസ്ഥാന വീഥികളിലൂടെ ടാക്ടര്‍ ഓടിച്ചു. മാസങ്ങള്‍ക്ക് മുമ്പേ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ടാക്ടര്‍ ഓടിക്കാനായി സ്ത്രീകള്‍ക്ക് പരിശീലനം നല്‍കിയിരുന്നു.