ജമ്മു കശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടൽ; സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടൽ. ഡോഡയുടെ വടക്കൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും ചേർന്ന് ഓപ്പറേഷൻ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക ഇൻ്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംഘം പരിശോധന നടത്തിയത്. ഏറ്റുമുട്ടലിൽ സൈനികർക്ക് പരിക്കേറ്റതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
Content Highlights: encounter with terrorists in doda