കാവഡ് യാത്ര: ഹോട്ടൽ ഉടമയുടെ പേര് പുറത്ത് പ്രദർശിപ്പിക്കണം; വിചിത്ര ഉത്തരവുമായി UP പോലീസ്

ലഖ്നൗ: ഉത്തർപ്രദേശിൽ കാവഡ് യാത്രയ്ക്ക് മുമ്പ് വിചിത്ര നിർദേശവുമായി യു.പി. പോലീസ്. യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും ഹോട്ടൽ ഉടമയുടെ പേര് പുറത്ത് എഴുതിവയ്ക്കണമെന്ന് മുസാഫർനഗർ പോലീസ് ആവശ്യപ്പെട്ടു. ഭക്തർക്ക് ആശയക്കുഴപ്പമുണ്ടാകാതിരിക്കാനാണ് നടപടിയെന്നാണ് വിഷയത്തിൽ പോലീസ് നൽകുന്ന വിശദീകരണം.
ജൂൺ 22-നാണ് കാവഡ് യാത്ര ആരംഭിക്കുന്നത്. ഹിന്ദു തീർഥാടകർ ഉത്തരാഖണ്ഡിലെ ഋഷികേശിലും ഹരിദ്വാറിലുമെത്തി ഗംഗാജലം ശേഖരിച്ച് തിരിച്ചെത്തി ക്ഷേത്രങ്ങളിലെ ശിവ വിഗ്രഹങ്ങളിൽ അഭിഷേകം നടത്തുന്നതാണ് ആചാരം.
അതേസമയം, സർക്കാർ ശ്രമം മതസ്പർധ വളർത്താനാണെന്ന് കോൺഗ്രസ് ആരോപിച്ചു. പോലീസ് നടപടിക്കെതിരെ ഹൈദരാബാദ് എം.പി. അസദുദ്ദീൻ ഒവൈസിയും രംഗത്തെത്തി. നടപടിയെ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തേയും ഹിറ്റ്‌ലറുടെ ജർമനിയേയും ഉപമപ്പെടുത്തി എം.പി. പോലീസിനെ രൂക്ഷമായി വിമർശിച്ചു.
Content Highlights: Eateries On Kanwar Yatra Route To Display Owners, says UP Police