ബീഫ് കൂടുതൽ കഴിക്കൂ ; ആഹ്വാനവുമായി മേഘാലയ ബി.ജെ.പി. മന്ത്രി

കോഴിയിറച്ചി, ആട്ടിറച്ചി, മത്സ്യം എന്നിവയേക്കാള് കൂടുതല് മാട്ടിറച്ചി കഴിക്കാനാണ് ഞാന് ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്. ബിജെപി മേഘാലയത്തിൽ ഗോവധം നിരോധിക്കുമെന്ന് ജനങ്ങൾക്കിടയിൽ ഒരു ധാരണ ഉണ്ട്. അതില്ലാതാക്കാൻ ഈ പ്രോത്സാഹനത്തിലൂടെ സാധിക്കും. അദ്ദേഹം വ്യക്തമാക്കി. മുതിര്ന്ന ബി.ജെ.പി. നേതാവായ ഷുള്ളെയ് ഒരാഴ്ച മുമ്പാണ് മന്ത്രിയായത്.
അസമിലെ ഗോവധനിരോധനം നിയമം മേഘാലയിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നതിനെ ബാധിക്കാതിരിക്കാന് അസം മുഖ്യമന്ത്രി ഹിമാനന്ത ബിശ്വയുമായി ചര്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Eat more beef than chicken mutton fish meghalaya bjp minister sanborshullai
Content Highlights: