ഡല്‍ഹി സര്‍വകലാശാല തിരഞ്ഞെടുപ്പ്: എബിവിപി മുന്നില്‍, വൈസ് പ്രസിഡന്റ് സ്ഥാനത്ത് NSUI

ഡല്‍ഹി സര്‍വകലാശാല എബിവിപി സ്ഥാനാര്‍ഥികള്‍ |Photo:PTI
ഡല്‍ഹി സര്‍വകലാശാല എബിവിപി സ്ഥാനാര്‍ഥികള്‍ |Photo:PTI

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസ്-ബിജെപി വിദ്യാര്‍ഥി സംഘടനയായ എബിവിപി മുന്നില്‍. വൈസ് പ്രസിഡന്റ് സ്ഥാനത്ത് മാത്രമാണ് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍എസ്‌യുഐക്ക് ലീഡുള്ളത്.

വോട്ടെണ്ണല്‍ 16 റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ എബിവിപിയുടെ ആര്യന്‍ മാന്‍ ബഹുദൂരം മുന്നിലാണ്. ആര്യന്‍ 21,854 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ എന്‍എസ്‌യുഐയുടെ ജോസ്ലിന്‍ നന്ദിത ചൗധരിക്ക് 9,973 വോട്ടുകള്‍ മാത്രമാണുള്ളത്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എന്‍എസ്‌യുഐയുടെ രാഹുല്‍ ഝാന്‍സ്ല 22,770 വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. എബിവിപിയുടെ ഗോവിന്ദ് തന്‍വാറിന് 16,013 വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും എബിവിപി സ്ഥാനാര്‍ഥികള്‍ മുന്നിലാണ്.
 

Content Highlights: ABVP takes an early lead in the DUSU elections