ചെന്നൈയില്‍ വന്‍ ലഹരിവേട്ട;ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിച്ച 75 കോടിയുടെ ലഹരി വസ്തുക്കള്‍ പിടികൂടി

ചെന്നൈ: ചെന്നൈയില്‍ വന്‍ ലഹരിവേട്ട. ചെന്നൈ വഴി ശ്രീലങ്കയിലേക്ക് കടത്താന്‍ ശ്രമിച്ച 75 കോടി വിലവരുന്ന ലഹരി വസ്തുക്കള്‍ നാർക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. സംഭവത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ എട്ടുപേരെ അറസ്റ്റുചെയ്തു.
15.8 കിലോ മെത്താംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. മ്യാന്‍മറിലെ തമുവില്‍ നിന്നും മണിപ്പുര്‍, ഗുവാഹട്ടി, ചെന്നൈ വഴി ശ്രീലങ്കയിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു പ്രതികളുടെ നീക്കം. ചായ പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മ്യാന്‍മറില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചത്.
Content Highlights: Drug worth 75 crores seized in Chennai; Eight people were arrested