കൈക്കൂലിക്കേസ്; ഡി.ആര്‍.ഐ. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സി.ബി.ഐ. പിടിയില്‍

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ ഡി.ആര്‍.ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) അഡീഷണല്‍ ഡയറക്ടര്‍ ജനറലും ഇടനിലക്കാരനും അറസ്റ്റില്‍. 

പഞ്ചാബിലെ ലുധിയാനയില്‍ ഡി.ആര്‍.ഐ. അഡീഷണല്‍ ഡയറക്ടര്‍ ജനറലായ ചന്ദര്‍ ശേഖറിനെയും ഇടനിലക്കാരനെയുമാണ് സി.ബി.ഐ. ബുധനാഴ്ച അറസ്റ്റ് ചെയ്തത്. 

ചന്ദര്‍ ശേഖറിന്റെ അറസ്റ്റിനു പിന്നാലെ ന്യൂഡല്‍ഹി, നോയിഡ, ലുധിയാന എന്നിവിടങ്ങളില്‍ സി.ബി.ഐ. തിരച്ചില്‍ നടത്തുന്നുണ്ട്. 

ചന്ദര്‍ ശേഖറിനു വേണ്ടി പണം കൈപ്പറ്റുന്നതിനിടെ ഇടനിലക്കാരനെയാണ് സി.ബി.ഐ. ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ചന്ദര്‍ ശേഖറിനു വേണ്ടിയാണ് താന്‍ പണം കൈപ്പറ്റിയതെന്ന കാര്യം ഇയാള്‍ ഉദ്യോഗസ്ഥരോടു സമ്മതിച്ചത്. 

content highlights: DRI additional director general arrested in 25 lakh bribery case

Content Highlights: