'ഇത് രക്തസാക്ഷിത്വം'; ചാവേര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് ഡോ. ഉമര്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

#ന്യൂസ് ഡെസ്‌ക്

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമറിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ചാവേറാക്രമണത്തെ ന്യായീകരിച്ച് സംസാരിക്കുന്ന ഡോ. ഉമറിന്റെ വീഡിയോയാണ് ചൊവ്വാഴ്ച പുറത്തുവന്നത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാര്‍ഥത്തില്‍ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.

ചെങ്കോട്ട ഭീകരാക്രമണത്തിന് മുന്‍പ് ഉമര്‍ ചിത്രീകരിച്ച വീഡിയോയാണിത്. ചെങ്കോട്ടയില്‍ ആക്രമണം നടത്തിയ ഇയാള്‍, നേരത്തേ തന്നെ ചാവേറാകാനുള്ള മാനസികാവസ്ഥയിലായിരുന്നുവെന്നാണ് ഈ വീഡിയോയില്‍നിന്ന് വ്യക്തമാകുന്നത്. വീഡിയോയിലുടനീളം ചാവേറാക്രമണങ്ങളെ ന്യായീകരിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്.

ചാവേര്‍ ആക്രമണത്തെക്കുറിച്ച് ഒട്ടേറെ വാദങ്ങളും വൈരുദ്ധ്യങ്ങളുമുണ്ടെന്ന് ഡോ. ഉമര്‍ വീഡിയോയില്‍ പറയുന്നു. ഒരു പ്രത്യേകസ്ഥലത്തുവെച്ച് ഒരു പ്രത്യേകസമയത്ത് താന്‍ മരിക്കുമെന്ന് കരുതി ഒരുവ്യക്തി മരിക്കാന്‍ പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്.

'വൈറ്റ് കോളര്‍' ഭീകരവാദ മൊഡ്യൂളിലെ പ്രധാന കണ്ണിയായ ഡോ. ഉമര്‍, കൂടുതല്‍പേരെ തീവ്രവാദശൃംഖലയിലേക്ക് ആകര്‍ഷിക്കാനും ഇവരെ ബ്രെയിന്‍വാഷ് ചെയ്യാനും ലക്ഷ്യമിട്ടാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

Content Highlights: Shocking video reveals Dr. Umar justifying suicide attacks as martyrdom. Officials believe the video aimed to recruit and brainwash individuals into terrorism. Click to learn more.