ഡിണ്ടിഗല്‍ - ശബരിമല റെയില്‍പാത; സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്

#മാതൃഭൂമി ന്യൂസ്‌
Photo: PTI
Photo: PTI

ന്യൂഡല്‍ഹി: ഡിണ്ടിഗല്‍- ശബരി റെയില്‍ പാതയില്‍ സാധ്യതാ പഠനം നടത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. അങ്കമാലി- ശബരിമല പാതയില്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയാല്‍ പാത നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. സഭയിലെ ചോദ്യോത്തരവേളയിലാണ് മന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ പുരോഗതിയെക്കുറിച്ച് ആന്റോ ആന്റണി എംപി ഉള്‍പ്പെടെയുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.

Content Highlights: Indian Railways Minister Ashwini Vaishnaw announces feasibility study for Dindigul-Sabari rail line. Get updates on this crucial southern India railway project.