ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വൻ പ്രതിഷേധം; തടഞ്ഞ് പോലീസ്, സംഘർഷാവസ്ഥ

#ന്യൂസ് ഡെസ്ക്
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം. കോൺഗ്രസ്, സിജെപി, ഐസ അടക്കമുള്ള സംഘടന പ്രവർത്തകരും പൊതുജനങ്ങളും സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

അതേസമയം പ്രതിഷേധത്തിന് ജന്തർ മന്തറിൽ അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രദേശം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ട്. പ്രതിഷേധം തടഞ്ഞതോടെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥയാണുള്ളത്. ഒരുവിഭാഗം ആളുകളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. 

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ മുഖംമൂടി ധരിച്ചയാളെ അറസ്റ്റ് ചെയ്ത് പ്രതീകാത്മക പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നടത്തിയത്.

Content Highlights: Protests held at Jantar Mantar in New Delhi demanding CEC Gyanesh Kumar's resignation., Organized jointly by Congress, CJP, AISA, and public members., Police blocked the area citing lack of permission, leading to clashes., Youth Congress held a symbolic protest demanding his arrest.