CAA വിരുദ്ധ സമരത്തിലെ പ്രകോപനപരമായ പ്രസംഗം : ഷര്‍ജീല്‍ ഇമാമിന് ജാമ്യം, ജയില്‍ മോചനം വൈകും

ന്യൂ ഡല്‍ഹി : CAA വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സര്‍വ്വകലാശാല, അലിഗഢ് മുസ്ലിം സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയ കേസിലാണ് ജെ.എന്‍.യു സര്‍വകലാശാലാ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതി ആണ് ജാമ്യം അനുവദിച്ചത്.
രാജ്യദ്രോഹം, UAPA കേസുകളിലാണ് ജാമ്യം അനുവദിച്ചത്. 2020 ജനുവരി 28 നാണ് ഷര്‍ജീല്‍ ഇമാം അറസ്റ്റിലായത്. UAPA കേസില്‍ പരമാവധി ലഭിക്കാവുന്ന ശിക്ഷ 7 വര്‍ഷമാണെന്നും, നാലര വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഷര്‍ജീല്‍ ഹൈക്കോടതിയെ ജാമ്യത്തിനായി സമീപിച്ചത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത്, മനോജ് ജെയിന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
അതെ സമയം ഷര്‍ജീല്‍ ഇമാമാമിന്റെ ജയില്‍ മോചനം ഉടന്‍ ഉണ്ടാകില്ല. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിലും ഷര്‍ജീല്‍ ഇമാം പ്രതിയാണ്. ഈ കേസില്‍ ജാമ്യം ലഭിച്ചിട്ടില്ല. അതിനാല്‍ ജയില്‍ മോചനം വൈകും.
Content Highlights: Delhi HC grants bail to jnu student Sharjeel Imam