ഡല്‍ഹി കെട്ടിട ദുരന്തം: മരണസംഖ്യ 11 ആയി; ജീവന്‍ നഷ്ടമായവരില്‍ എട്ടുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍

അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: ANI
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം | Photo: ANI

ന്യൂഡല്‍ഹി: മുസ്തഫാബാദില്‍ നാലുനില പാര്‍പ്പിട സമുച്ചയം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച പുലര്‍ച്ചെ 2.39-ഓടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60) ദുരന്തത്തില്‍ ജീവന്‍ നഷ്ടമായി. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉള്‍പ്പെടെ മരിച്ച 11 പേരില്‍ എട്ടുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടത്തിന് ഇരുപതുകൊല്ലം പഴക്കമുണ്ടെന്നാണ് വിവരം. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റിരുന്നു. നിസാര പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍നിന്ന് വിട്ടയച്ചു. അതേസമയം, ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ഡല്‍ഹി മുഖ്യമന്ത്രി രേഖാ ശര്‍മ, വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Content Highlights: delhi building collapse death toll