അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്; ഡല്‍ഹിയിലെ പാതകളുടെ പേരുമാറ്റണമെന്ന ആവശ്യവുമായി ബിജെപി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ചില റോഡുകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. അക്ബര്‍ റോഡ്, ഹുമയൂണ്‍ റോഡ്, തുഗ്ലക് റോഡ്, ഔറംഗസേബ് ലെയിന്‍, ഷാജഹാന്‍ റോഡ് എന്നിവയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അപേക്ഷ നല്‍കിയിരിക്കുകയാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ അദേശ് ഗുപ്ത.
തുഗ്ലക് റോഡിന്റെ പേര് ഗുരു ഗോബിന്ദ് സിങ് മാര്‍ഗ് എന്നും അക്ബര്‍ റോഡിന്റെ പേര് മഹാറാണ പ്രതാപ് റോഡ് എന്നും ഔറംഗസേബ് ലെയിന്റെ പേര് അബ്ദുല്‍ കലാം റോഡ് എന്നും ഹുമയൂണ്‍ റോഡിന്റെ പേര് മഹര്‍ഷി വാക്മീകി റോഡ് എന്നും ഷാജഹാന്‍ റോഡിന്റെ പേര് അന്തരിച്ച മുന്‍ സംയുക്ത സേനാ മേധാവി ബിബിന്‍ റാവത്തിന്റെ പേരിലേക്കും മാറ്റണം എന്നാണ് ആവശ്യം.
ഡല്‍ഹിയിലെ ബാബര്‍ ലെയ്ന്‍ എന്നറിയപ്പെടു്‌നന റോഡിന്റെ പേര് സ്വാതന്ത്ര്യസമര സേനാനിയായ ഖുദിറാം ബോസിന്റെ പേരിലാണ് അറിയപ്പെടേണ്ടതെന്നും അദേശ് ഗുപ്ത പറയുന്നു. കോണ്‍ഗ്രസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന അക്ബര്‍ റോഡ് ഉള്‍പ്പെടെയുള്ളവയുടെ പേര് മാറ്റണം എന്ന ആവശ്യം പരിഗണിക്കുന്നത് എന്‍.ഡി.എം.സിയിലെ 13 അംഗ പാനലാണ്.
2014-ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് ശേഷം ഇത്തരം പേര് മാറ്റങ്ങള്‍ വ്യാപകമാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിരവധി ജില്ലകളുടേയും റെയില്‍വേ സ്റ്റേഷനുകളുടേയും പ്രധാന റോഡുകളുടേയും പേര് മാറ്റിയിരുന്നു.
Content Highlights: delhi bjp chief says roads shoud be renamed in delhi