അഭിമാനമായി ഡക്കോട്ട വീണ്ടും പറന്നു, പിതാവിനുള്ള ആദരവെന്ന് രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനമായിരുന്ന ഡക്കോട്ട വിമാനം റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ചു. ആധുനിക യുദ്ധവിമാനങ്ങള്‍ക്കൊപ്പം 1930 മോഡല്‍ ഡക്കോട്ട വിമാനവും പറന്നുനീങ്ങി. 'അഭിമാന നിമിഷങ്ങള്‍. റിപ്പബ്ലിക് ദിനാഘോഷങ്ങളെല്ലാം സേനയുമായി ബന്ധപ്പെട്ടവയാണെ'ന്ന് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ കുറിച്ചു.
കര്‍ത്തവ്യപഥത്തിന് മുകളിലൂടെ പറക്കുന്ന 'പരശുരാമ'യുടെ ചിത്രങ്ങളും വീഡിയോയും അടക്കമുള്ള കുറിപ്പ് ഒട്ടേറെ പേര് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചു. ബംഗ്ലാദേശ് യുദ്ധത്തിലടക്കം ഇന്ത്യക്ക് വിജയം സമ്മാനിച്ച ഡക്കോട്ട വിമാനങ്ങള്‍ കാലപ്പഴക്കം മൂലം സൈന്യത്തില്‍നിന്ന് പിന്‍വലിക്കപ്പെട്ടിരുന്നു.
മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ എം.കെ. ചന്ദ്രശേഖര്‍ വായുസേന പൈലറ്റ് എന്ന നിലക്ക് ഡക്കോട്ട വിമാനങ്ങള്‍ യുദ്ധമുഖങ്ങളിലേക്ക് പറത്തിയിരുന്നു. ഇതിന്റെ സ്മരണ നിലനിര്‍ത്തിയാണ് ഡക്കോട്ട വിമാനം നവീകരിച്ച് അദ്ദേഹം സേനയ്ക്ക് സമ്മാനിച്ചത്. 2011-ല്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച നവീകരണം സജ്ജമാക്കാന്‍ ആറ് വര്‍ഷത്തിലേറെ എടുത്തു. പഴയ ടെയില്‍ നമ്പര്‍ ആയ വിപി 905 എന്ന നമ്പര്‍ നല്കി ഡക്കോട്ടയെ വായുസേനയുടെ ഭാഗമാക്കുകയായിരുന്നു.
Content Highlights: mk chandrasekhars dakota flies over kartavya path, rajeev chandrasekhar mp, republic day 2024