പ്രായപരിധിയില്‍ ഇളവ്, ഡി. രാജ സിപിഐ ജനറല്‍ സെക്രട്ടറിയായി തുടരും

ന്യൂഡല്‍ഹി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി. രാജയെ വീണ്ടും തിരഞ്ഞെടുത്തു. പ്രായപരിധിയില്‍ ഇളവുനല്‍കിയാണ് തിരഞ്ഞെടുപ്പ്. ചണ്ഡീഗഡില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനം. പാര്‍ട്ടിയുടെ പുതിയ ദേശീയ കൗണ്‍സിലിനെയും പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് ടി.ജെ. ആഞ്ചലോസും ഗോവിന്ദന്‍ പള്ളിക്കാപ്പിലും ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കേരളത്തില്‍നിന്ന് 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി തുടരും. ഇ. ചന്ദ്രശേഖരന്‍ മാത്രമാണ് കേരളത്തില്‍നിന്നുള്ള അംഗങ്ങളില്‍ പുതിയ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളത്. 11 അംഗ കണ്‍ട്രോള്‍ കമ്മിഷനെയും തിരഞ്ഞെടുത്തു. കണ്‍ട്രോള്‍ കമ്മിഷനിലും പ്രായപരിധി മാനദണ്ഡമാക്കിയിട്ടില്ല. കഴിഞ്ഞദിവസം നടന്ന നിര്‍വാഹകസമിതിയോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായിരുന്നു. ബിനോയ് വിശ്വം, പി. സന്തോഷ് കുമാര്‍, പ്രകാശ് ബാബു എന്നിവരുടെ പേരുകള്‍ ദേശീയ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുന്നുണ്ട്.
Content Highlights: D. Raja re-elected as CPI General Secretary at party congress in Chandigarh. New National Council announced. Kerala leaders elected.