കശ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാനും അഞ്ചുവയസ്സുള്ള കുട്ടിയും മരിച്ചു
ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാനും അഞ്ച് വയസ്സുള്ള കുട്ടിയും മരിച്ചു. വെള്ളിയാഴ്ച രാവിലെ പാദ്ഷാഹി ബാഗ് മേഖലയിലാണ് ആക്രമണമുണ്ടായത്.
ശ്രീനഗര്‍- ജമ്മു ദേശീയ പാതയില്‍ സിആര്‍പിഎഫ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ജവാനും കുട്ടിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു.
ഭീകരര്‍ക്കായി ആക്രമണമുണ്ടായ മേഖലയില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് സിആര്‍പിഎഫ് വക്താവ് വ്യക്തമാക്കി.
Content Highlights: CRPF personnel, minor killed in militant attack in Jammu and Kashmir's Anantnag
Content Highlights: