കൊറോണ വൈറസ്: മാംസം കഴിക്കുന്നതും വില്‍ക്കുന്നതും നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാംസ വില്‍പ്പന നിരോധിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഹിന്ദു മഹാസഭ. അധ്യക്ഷന്‍ സ്വാമി ചക്രപാണിയാണ് ഈ ആവശ്യമുന്നയിച്ച് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. മാംസം വില്‍ക്കുന്നതും കഴിക്കുന്നതും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് ലോകത്തെ എല്ലാ ആരോഗ്യ വകുപ്പുകള്‍ക്കും ഭരണകൂടങ്ങള്‍ക്കും നല്‍കണമെന്ന് കത്തില്‍ അഭ്യര്‍ഥിച്ചു.
കൊറോണയുടെ പശ്ചാത്തലം മുന്‍നിര്‍ത്തി മാത്രമല്ല ഈ ആവശ്യം. മൃഗങ്ങളെ മാംസത്തിനായി കൊല്ലുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. ഇതിലൂടെ മാരകമായ അസുഖങ്ങളുടെ വക്കിലേക്കാണ് ലോകം എത്തുന്നതെന്നും ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തില്‍ സ്വാമി ചക്രപാണി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചാണകവും ഗോമൂത്രവും ഉപയോഗിച്ച് കൊറോണ വൈറസ് ബാധ ചികിത്സിച്ചു മാറ്റാമെന്ന വാദവുമായി സ്വാമി ചക്രപാണി നേരത്തെ രംഗത്തെത്തിയിരുന്നു.
Content Highlights: Corona Virus: Hindu Mahasabha requested WHO to ban Meat sale and consumption
Content Highlights: